മടിക്കൈയിൽ നിർമലം പഞ്ചായത്ത് തല ശുചിത്വ ക്വിസ് ശ്രദ്ധേയമായി

Oct 31, 2026 - 06:22
Oct 31, 2026 - 07:13
 0
മടിക്കൈയിൽ നിർമലം പഞ്ചായത്ത് തല ശുചിത്വ ക്വിസ് ശ്രദ്ധേയമായി

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് പി.ഐ.സി. ശുചിത്വ മിഷൻ്റെ സഹായത്തോടെ സംഘടിപ്പിച്ച 'നിർമലം' പഞ്ചായത്ത് തല മെഗാ ശുചിത്വ ക്വിസ് ശ്രദ്ധേയമായി. ഒക്ടോബർ മാസത്തിൽ വിദ്യാലയങ്ങളിൽ നടത്തിയ ശുചിത്വ ക്വിസിൽ വിജയികളായ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുത്തത്.

സംസ്കരണം, ശുചിത്വ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി. ജ്യോതി ക്വിസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി യോഗം പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. സജി സ്വാഗതവും ജെ.എച്ച്.ഐ. സിബി ജെ.വി.എസ്. നന്ദിയും പറഞ്ഞു.

ജില്ലാ ശുചിത്വ മിഷൻ ആർ.പി. സി.പി.വി. വിനോദ്കുമാർ, പി.ഐ.സി. സെക്രട്ടറി എം. രമേശൻ എന്നിവർ ക്വിസ് പരിപാടിക്ക് നേതൃത്വം നൽകി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. മടിക്കൈ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. കക്കാട്ട് ഒന്നാം സ്ഥാനവും എം.കെ.എസ്.ജി.എച്ച്.എസ്.എസ്. മടിക്കൈ രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. കക്കാട്ട് ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ്. മടിക്കൈ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി. വിഭാഗത്തിൽ ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ ഒന്നാം സ്ഥാനവും ജി.എൽ.പി. സ്കൂൾ കീക്കാൻകോട്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു.

വിജയികൾക്ക് പഞ്ചായത്ത് തല ശുചിത്വ പഠനോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow