എ.കെ.എം. അഷറഫ് എംഎൽഎ കേരള കാർഷിക സർവകലാശാല സെനറ്റ് അംഗം

Jun 26, 2026 - 19:14
 0
എ.കെ.എം. അഷറഫ് എംഎൽഎ കേരള കാർഷിക സർവകലാശാല സെനറ്റ് അംഗം

കാസർകോട്: എ.കെ.എം. അഷറഫ് എംഎൽഎയെ കേരള കാർഷിക സർവകലാശാലയുടെ സെനറ്റ് അംഗമായി തിരഞ്ഞെടുത്തു. കേരള നിയമസഭയിൽ നിന്നുള്ള ജനപ്രതിനിധികളുടെ പ്രതിനിധിയായാണ് അദ്ദേഹത്തെ സെനറ്റിലേക്ക് നിയോഗിച്ചത്.

കേരള നിയമസഭയിൽ നിന്ന് ആകെ നാല് അംഗങ്ങളെയാണ് കാർഷിക സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുത്തത്. എ.കെ.എം. അഷറഫിനൊപ്പം ഐ.സി. ബാലകൃഷ്ണൻ, സനീഷ് കുമാർ ജോസഫ്, കെ.കെ. വത്സരാജ് എന്നീ എംഎൽഎമാരും സെനറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള കാർഷിക സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രധാന ഭരണസമിതികളിലൊന്നാണ് സെനറ്റ്.

What's Your Reaction?

like

dislike

love

funny

angry

sad

wow