മുസ്ലീം ലീഗ് നേതാവ് റസാഖ് തായലക്കണ്ടി അന്തരിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും, കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന റസാഖ് തായലക്കണ്ടി അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം പടന്നക്കാട് ജമാഅത്ത് വൈസ് പ്രസിഡന്റ്, ഹോസ്ദുർഗ്ഗ് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കാഞ്ഞങ്ങാട് മുൻസിപൽ മുസ്ലീം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറായിരുന്ന ഹസീനയാണ് ഭാര്യ. മക്കൾ: റംസീന(ആസ്ത്രേലിയ), ഡോ: റമീസ(യു എ ഇ), അഡ്വ: ആയിഷ. മരുമക്കൾ: ഷബീർ(ആസ്ത്രേലിയ), ഫൈറൂസ്(യു എ ഇ). സഹോദരങ്ങൾ: എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, റഹ്മത്ത്(തൈക്കടപ്പുറം), പരേതരായ അബൂ സാലി മാസ്റ്റർ, നഫീസത്ത്. ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് തൈക്കടപ്പുറം നടുവിൽ പള്ളിയിൽ നടക്കും.
What's Your Reaction?