വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

Mar 1, 2026 - 04:58
Mar 1, 2026 - 06:49
 0
വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

മടിക്കൈ: മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് 4-ാം വാർഡ് മെമ്പർ കെ വി ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ: കെ വി രാജേഷ് കക്കാട്ട് പരിപാടി വിശദീകരിച്ചു. വാർഡ് മെമ്പർ കെ വി ബാലൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം അബ്ദുൾ റഹ്മാൻ, യോഗ പരിശീലകൻ ലെനിൻ അശോക് എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ലൈബ്രറി കൗൺസിൽ ജില്ലാ എക്സി: അംഗം ലളിത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ സുരേന്ദ്രൻ, രാമചന്ദ്രൻ കാരളി, വിജിനേഷ് വി എന്നിവർ പങ്കെടുത്തു. പ്രസിഡൻ്റ് എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സത്യൻ സ്വാഗതവും, അജിത കെ വി നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow