ചികിത്സയിലായിരുന്ന യുവതി മരിച്ചു
കരിന്തളം: അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരിന്തളം പരപ്പച്ചാൽ ചേനറ്റാടിയിലെ കെ വി ശ്രീജ(43) യാണ് മരിച്ചത്. ഭർത്താവ്: ടി പി ബിജു. സി പി ഐ എം പരപ്പച്ചാൽ ബ്രാഞ്ച് അംഗം, കുടുംബശ്രീ പതിമൂന്നാം വാർഡ് പ്രസിഡന്റ്, കർഷകസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, പരപ്പച്ചാൽ യൂണിറ്റ് സെക്രട്ടറി, എൻ ആർ ഇ ജി വാർഡ് കമ്മിറ്റി അംഗം, കാലിച്ചാമരം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: കെ വി ബാലൻ. മാതാവ്: കെ വി ലക്ഷ്മി. ഏക മകൾ അഹിന(പത്താം തരം വിദ്യാർത്ഥിനി) കരിമ്പിൽ ഹൈസ്കൂൾ. സഹോദരങ്ങൾ: കെ വി ശ്രീകല, കെ വി ശ്രീജിത.
What's Your Reaction?