മടിക്കൈ സെവൻസ്; എം വൈ ട്ടി കടന്നപ്പള്ളി ജേതാക്കൾ.
മടിക്കൈ: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ പുതുതായി നിർമ്മിക്കുന്ന കൊടിയേരി ഭവൻ നിർമ്മാണത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച മടിക്കൈ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുഡ്ബോൾ ടൂർണമെൻ്റിൽ എം.വൈ. ടി കടന്നപ്പള്ളി ജേതാക്കളായി. മുഴുവൻ സമയ കളിയിൽ 1-1 സമനില പാലിച്ച മത്സരത്തിൽ ടൈം ബ്രേക്കറിൽ ഒരു ഗോളിന് ഷൂട്ടേർസ് പടന്നയെ തോൽപ്പിച്ചാണ് എം വൈറ്റി കിരീടം ചൂടിയത്. കഴിഞ്ഞ ഫിബ്രവരി15 മുതലാണ് മടിക്കൈ പ്രവാസി ഫ്ലഡ് ലൈറ്റിൽ ടൂർണമെൻ്റ് ആരംഭിച്ചത്.. ജില്ലയിലെ പ്രമുഖരായ പതിനാറോളം ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു എബ്രഹാം കളിക്കാരെ പരിചയപ്പെട്ടു. എം രാജൻ സമ്മാനദാനം നടത്തി. എം രാജഗോപാൽ എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ, എ വി ബാലകൃഷ്ണൻ, മടത്തിനാട്ട് രാജൻ, കെ വിജയൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വരും വർഷങ്ങളിലും മടിക്കൈ സെവൻസ് തുടരുമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?