ആഗസ്റ്റ് 16-ലെ അവധി പുനഃസ്ഥാപിക്കണം; ഇല്ലെങ്കിൽ ജില്ലയിൽ പത്രവിതരണമില്ലെന്ന് ഏജന്റുമാർ

Aug 2, 2026 - 21:40
 0
ആഗസ്റ്റ് 16-ലെ അവധി പുനഃസ്ഥാപിക്കണം; ഇല്ലെങ്കിൽ ജില്ലയിൽ പത്രവിതരണമില്ലെന്ന് ഏജന്റുമാർ

നീലേശ്വരം: വർഷങ്ങളായി സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്നായ ആഗസ്റ്റ് 16-ന് പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും അനുവദിച്ചുവരുന്ന അവധി ഒഴിവാക്കിയ പത്ര മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കണമെന്ന് ന്യൂസ് പേപ്പർ ഏജന്റ് അസോസിയേഷൻ (എൻപിഎഎ) കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ആഗസ്റ്റ് 16-ന് കാസർഗോഡ് ജില്ലയിൽ ഒരിടത്തും പത്രവിതരണം നടത്തില്ലെന്നും കൺവെൻഷൻ തീരുമാനിച്ചു.

നീലേശ്വരം വ്യാപാരഭവനിൽ നടന്ന കൺവെൻഷൻ എൻപിഎഎ സംസ്ഥാന ട്രഷറർ അജീഷ് വി.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകൻ ഉദിനൂർ ബാലഗോപാലൻ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.

ജില്ലാ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ജനാർദ്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥൻ മുതിരക്കാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, കമലാക്ഷൻ കൊളവയൽ, ജനാർദ്ദനൻ കെ.വി., ഗോപി അട്ടേങ്ങാനം, എം. കുഞ്ഞമ്പു നായർ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow