കേരളപ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗമായി അബ്ദുറഹിമാൻ മടിക്കൈ
മടിക്കൈ: കേരളപ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗമായി അബ്ദുറഹിമാൻ മടിക്കൈ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംഘടനയുടെ നീലേശ്വരം ഏരിയ സെക്രട്ടറിയും കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവുമാണ്.
നീലേശ്വരം പ്രവാസി സഹകരണ സംഘം ഡയറക്ടർ കൂടിയായ അബ്ദുറഹിമാൻ കഴിഞ്ഞ അഞ്ച് വർഷക്കാലം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. 2020–25 കാലയളവിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
What's Your Reaction?