ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണം നാളെ

Sep 9, 2026 - 18:14
 0
ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണം നാളെ

കണ്ണൂർ: ഈ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്കാരം വ്യാഴാഴ്ച കണ്ണൂരിൽ സമർപ്പിക്കും. പകൽ രണ്ടിന് ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാക്കൾ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.

കഥാ വിഭാഗത്തിൽ എൻ. പ്രഭാകരനും കവിതാ വിഭാഗത്തിൽ പി.എൻ. ഗോപീകൃഷ്ണനും നോവൽ വിഭാഗത്തിൽ പി.വി. ഷാജികുമാറുമാണ് പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുന്നത്.

കഥാകൃത്ത് ടി. പത്മനാഭൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, റസിഡന്റ് എഡിറ്റർ എം. സ്വരാജ്, ജനറൽ മാനേജർ കെ.ജെ. തോമസ്, കവി ഷീജ വക്കം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow