അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.
കാസർകോട്: കുമ്പള മുട്ടം ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരകടിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെയാണ് തീരദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ മൃതദേഹത്തിൽ ചുവന്ന ഷർട്ടാണുള്ളത്. അഞ്ചുദിവസത്തെ പടക്കം കണക്കാക്കുന്നു. കുമ്പള തീരദേശ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?