ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു
കാസർകോട് ഹൊസങ്കടിയിലെ പുളിക്കാംപുറത്ത് റോയിയുടെയും റൂബിയുടെയും മകൾ അലീന റോയ് (20) ആണ് മരിച്ചത്
കണ്ണൂർ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു. കാസർകോട് ഹൊസങ്കടിയിലെ പുളിക്കാംപുറത്ത് റോയിയുടെയും റൂബിയുടെയും മകൾ അലീന റോയ് (20) ആണ് മരിച്ചത്.
അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥിനിയായിരുന്നു അലീന. ശ്വാസതടസ്സത്തെ തുടർന്ന് അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു. ഡോക്ടർ പരിശോധിക്കുന്നതിനിടെ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്നുമണിയോടെ ഹൊസങ്കടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും. റോബിൻ, ആൻ മരിയ എന്നിവർ സഹോദരങ്ങളാണ്.
What's Your Reaction?