ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചു

Aug 24, 2026 - 09:38
 0
ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചു

കുമ്പള: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചു. കുമ്പള കുണ്ടങ്കേരടുക്കയിലെ അബ്ദുള്ളയുടെ മകൻ മുബാരിസ് (18) ആണ് ഇന്നലെ രാത്രി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മുബാരിസ് കുഴഞ്ഞുവീണത്. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

മംഗളൂരുവിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു മുബാരിസ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: മനാസ്, മിർസ.

What's Your Reaction?

like

dislike

love

funny

angry

sad

wow