യുവതി ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു.
ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്ത വീട്ടിൽ നിന്നും ഒമ്പതര പവൻ സ്വർണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പോലീസ് ചെയ്ത ചോദ്യം ചെയ്തത് അയൽവാസിയും ജസീലയുടെ ഭർതൃ വീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയതിന് പിന്നാലെയാണ് വിഷം കഴിച്ചതെന്നാണ് ആരോപണം.
കാസർകോട്: മോഷണ കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ പോലീസിനും വീട്ടുകാർക്കും അയൽ വീട്ടുകാർക്കും എതിരെ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയ ശേഷം യുവതി ജീവനോടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വാർത്തയ്ക്ക് ആധാരമായ വിഷയത്തിൽ കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ കാസർകോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ആലംപാടി നാൽക്കടുക്കയിൽ നഫീസത്ത് ജസീല(24) യാണ് ജീവനോടുക്കിയത്. ഫെബ്രുവരി15ന് വിഷം കഴിച്ച ജസീറ ചികിത്സയിലിരിക്കയാണ് മരിച്ചത്. ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്ത വീട്ടിൽ നിന്നും ഒമ്പതര പവൻ സ്വർണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പോലീസ് ചെയ്ത ചോദ്യം ചെയ്തത് അയൽവാസിയും ജസീലയുടെ ഭർതൃ വീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയതിന് പിന്നാലെയാണ് വിഷം കഴിച്ചതെന്നാണ് ആരോപണം. താൻ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും മോഷ്ടിച്ചിട്ടില്ലെന്നും ജസീല പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
What's Your Reaction?