ബേക്കൽ സ്വദേശിനിയായ മോഡലിനെ കാണാനില്ലെന്ന് പരാതി

Apr 19, 2026 - 09:04
 0
ബേക്കൽ സ്വദേശിനിയായ മോഡലിനെ കാണാനില്ലെന്ന് പരാതി

കാഞ്ഞങ്ങാട്: നഴ്സും മോഡലുമായ യുവതിയെ കാണാതായതായി പരാതി. തച്ചങ്ങാട് ഗവ: ഹൈസ്കൂളിന് സമീപത്തെ ഇന്ദ്രപ്രസ്ഥം ഹൗസിലെ ശങ്കറിന്റെ മകൾ ശ്രുതി(29) യെയാണ് കാണാതായത്. സഹോദരി സുധീഷ് ഋഷികേസ് നൽകിയ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ശ്രുതി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ബേക്കൽ സ്വദേശികളായ ശ്രുതിയും കുടുംബവും അടുത്തിടെയാണ് തച്ചങ്ങാട് സ്ഥലം വാങ്ങി വീട് നിർമ്മിച്ചത്. വീടിന്റെ പ്രവേശന ചടങ്ങ് വിഷുദിനത്തിലാണ് നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജോലിസ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ശ്രുതി വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അതിനുശേഷം തിരിച്ചെത്തിയിട്ടില്ലായെന്നും സഹോദരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രുതി കൊല്ലം സ്വദേശിയായ യുവാവിന് ഒപ്പം ഉള്ളതായി വിവരം ലഭിച്ചു. ഇരുവരും രണ്ടു ദിവസത്തിനകം എത്തുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow