കാസർകോട് റവന്യൂ ജില്ലാ ടിടിഐ-അധ്യാപക കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: ആഗസ്റ്റ് 10, 11 തീയതികളിൽ പടന്നക്കാട് നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ ടി.ടി.ഐ-അധ്യാപക കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് നഗരസഭാ എ.വി.വി. രമേശൻ നിർവഹിച്ചു. സ്കൂൾ മാനേജർ കെ.വി. പ്രസാദിന് ലോഗോ കൈമാറിയാണ് പ്രകാശനകർമം നിർവഹിച്ചത്.
സ്വാഗതസംഘം കൺവീനർ പി. ലത, മീഡിയ ആൻഡ് പബ്ലിസിറ്റി അവിടെ ഒ. പ്രതീഷ്, കൺവീനർ ആശാലത കെ.വി., അരുൺകുമാർ കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പയ്യന്നൂരിലെ റൈറ്റ് ബ്രെയിൻ അഡ്വർടൈസിംഗ് സ്ഥാപന ഉടമ കെ. രാജഗോപാലനാണ് വിജയിയായ ലോഗോ തയ്യാറാക്കിയത്. മത്സരത്തിലേക്ക് ആകെ ലഭിച്ചത് 10 ലോഗോകളാണ്. ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ ശ്യാം പ്രസാദ്, അശോകൻ ചിത്ര, പ്രഭാകരൻ അവതാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് മികച്ച ലോഗോ തിരഞ്ഞെടുത്തത്.
What's Your Reaction?