ഓണസമ്മാനമായി 'ചിങ്ങക്കുരുവികൾ'; ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു
മടിക്കൈ: ഓണത്തിന്റെ വരവറിയിച്ച് പുറത്തിറങ്ങുന്ന 'ചിങ്ങക്കുരുവികൾ' മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം വേലേശ്വരം വിശ്വഭാരതി ആർട്സ് & സ്പോർട്സ് ക്ലബ് ഹാളിൽ നടന്നു.
ജി. കെ. വേലേശ്വരവും ഗോപാലകൃഷ്ണൻ മടിക്കൈയും ചേർന്ന് നിർമ്മിക്കുന്ന ആൽബത്തിന് ജി. കെ. വേലേശ്വരം സംവിധാനവും പി. മഹേഷ് കുമാർ മാച്ചിപ്പള്ളി സഹസംവിധാനവും നിർവഹിക്കുന്നു. സിനിമാ-നാടക നടൻ എ. വി. ബാലകൃഷ്ണൻ ചടങ്ങിൽ പോസ്റ്റർ പ്രകാശനം ചെയ്തു.
പത്മനാഭൻ നമ്പ്യാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോതിഷ് ടി. പി. അധ്യക്ഷത വഹിച്ചു. കുമാരൻ കെ. വി., ഷിനിൽ വി. പി., കൃഷ്ണൻ കോടാട്ട്, പി. മഹേഷ് കുമാർ, ഗോപാലകൃഷ്ണൻ, കെ. വി. പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൊറിയോഗ്രാഫർ രാമചന്ദ്രൻ വേലേശ്വരം നന്ദി പറഞ്ഞു.
ഓണപ്പുലരിയുടെ പ്രണയഭാവങ്ങൾ കോർത്തിണക്കിയ ഗാനം ആഗസ്റ്റ് 5ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ 'ജീ മ്യൂസിക്' വഴി പ്രേക്ഷകരിലേക്ക് എത്തും.
What's Your Reaction?