സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് ഫെസ്റ്റ്: പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി

Aug 3, 2026 - 16:58
Aug 3, 2026 - 17:00
 0
സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് ഫെസ്റ്റ്: പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് ഫെസ്റ്റിന്റെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ഹൈദ്രോസ് ജുമാ മസ്ജിദിൽ നടന്നു. ജീവകാരുണ്യ പ്രവർത്തകനും കെഎംസിസി നേതാവുമായ മുഹമ്മദ് കുഞ്ഞി കുളത്തിങ്കങ്കാൽ, മീലാദ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ബറക്കാത്തിന് ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഖത്തീബ് ജുനൈദ് ജലാലി പ്രാർത്ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. യു. ദാവൂദ്, ട്രഷറർ ബഷീർ മാട്ടുമ്മൽ, വൈസ് പ്രസിഡന്റ് ഹനീഫ ബി.കെ., സദർ മുഅല്ലിം ജുനൈദ് റഹ്മാനി എന്നിവർ സംസാരിച്ചു.

മീലാദ് കമ്മിറ്റി ഭാരവാഹികളായ ആഷിക്, ഇസ്ഹാക്ക് ഹാജി, മശ്ഹൂദ് കുളത്തിങ്കാൽ, അൻസാരി മാട്ടുമ്മൽ, ഷാഹുൽ ഹമീദ്, സത്താർ കൊളവയൽ എന്നിവരും ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ് കുളത്തിങ്കാൽ, മൂസ റൈറ്റർ, ഇബാൽ കൂളിക്കാട്, ഹനീഫ കുളത്തിങ്കാൽ, തിഡിൽ അബ്ദുറഹ്മാൻ, അൻവർ പി.ബി., ബഷീർ ബെസ്റ്റ് ഇന്ത്യ, അബ്ദുൽ ഖാദർ, നാസർ എൻ.വി., തൊട്ടിയിൽ മുഹമ്മദ് കുഞ്ഞി, ശിഹാബ് കുളത്തിങ്കാൽ, സമീർ, അക്ബർ, ഷാഫി ചിത്താരി, ഹനീഫ, അഹമ്മദ് കപ്പണക്കാൽ, ഖാലിദ് കുന്നുമ്മൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow