ഗുസ്തിയിൽ വെള്ളിമെഡൽ നേടി ശിവനന്ദന
അമ്പലത്തറ: ദുര്‍ഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കായികമേളയിലെ 40 കിലോഗ്രാമിൽ താഴെയുള്ള ജൂനിയർ പെൺകുട്ടികളുടെ ഗുസ്തി മത്സരത്തിൽ ശിവനന്ദന എ.വി. വെള്ളിമെഡൽ നേടി.
തായ്ക്വാണ്ടോ മത്സരങ്ങളിലും സംസ്ഥാന-ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ പ്രതിഭയാണ് ശിവനന്ദന.
ബാത്തൂർ പ്രാദേശിക സമിതിയംഗങ്ങളായ കുന്നുമ്മലിലെ മധുവിന്റെയും അഞ്ചാംവയലിലെ ബേബിയുടെയും മകളാണ് ശിവനന്ദന.
What's Your Reaction?