മണ്ണാർക്കാട് നബീസ വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.

Jan 18, 2025 - 18:05
Jan 18, 2025 - 18:40
 0
മണ്ണാർക്കാട് നബീസ വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.

മണ്ണാർക്കാട് നബീസ വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡിൽ നായാടിപ്പാറക്ക് സമീപം റോഡരികിൽ കണ്ടത്.

22-ാം തീയതി രാത്രി ചീരക്കറിയിൽ ചിതലിനുള്ള മരുന്ന് ചേർത്തത് നബീസക്ക് കഴിക്കാൻനൽകി. ഇത് കഴിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് മനസിലാക്കിയ ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് 24-ന് രാത്രിയോടെ പ്രതികൾ തയ്യാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow