ഹൂതി ആക്രമണത്തിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് യുഎഇയിലെ 7 പള്ളികൾക്ക് അൽ നഖ്‌വ എന്ന് പേരിട്ടു.

നഖ്‌വ എന്നാൽ ധീരത എന്നാണ് അർത്ഥം.

Jan 18, 2025 - 23:31
 0
ഹൂതി ആക്രമണത്തിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് യുഎഇയിലെ 7 പള്ളികൾക്ക് അൽ നഖ്‌വ എന്ന് പേരിട്ടു.

2022-ൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ നേരിടാൻ രാജ്യം തങ്ങളുടെ ധീരത ലോകത്തെ കാണിച്ച ദിനത്തിൻ്റെ സ്മരണയ്ക്കായി യു.എ.ഇ യിലുടനീളമുള്ള ഏഴ് പള്ളികൾക്ക് അൽ നഖ് വ എന്ന് പുനർനാമകരണം ചെയ്തു .

'അൽ നഖ്‌വ' എന്ന അറബി പദത്തിന് ധീരത എന്നാണ് അർത്ഥം. 

പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ജനുവരി 17 "യു.എ.ഇ.യിലെ ജനങ്ങളുടെ ശക്തിയും സഹിഷ്ണുതയും ഐക്യദാർഢ്യവും ഓർക്കുന്ന ദിനം" എന്ന് വിശേഷിപ്പിച്ചു.

ജനുവരി 17 രാജ്യത്തിൻ്റെ ധീരതയെയും, ജനങ്ങളുടെ ഐക്യത്തെയും, ഭരണകൂടത്തിൻ്റെ ശക്തിയെയും, അനശ്വരമാക്കുന്ന ദിവസത്തോടൊപ്പം

യു.എ.ഇ തീവ്രവാദത്തിനും, ആക്രമണത്തിനും. അറുതി വരുത്തിയ ദിവസമാണെന്നും

ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്സ്, സകാത്ത് എന്നിവയുടെ തലവനുമായ

ഡോ ഒമർ ഹബ്തൂർ അൽ ദേരെ പറഞ്ഞു.

എമിറേറ്റിനെ നടുക്കിയ ആക്രമണത്തിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് അബുദാബിയിലെ ഖലീഫ സിറ്റിയിലെ ഒരു പ്രധാന റോഡായ അൽ അസയിൽ സ്ട്രീറ്റിന്, അൽ നഖ്‌വ സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്തു.

2022 ജനുവരി 17ന്നാണ് ഹൂതി വിമതർ അബുദാബിയിലെ മുസ്സഫ പ്രദേശത്ത് ആക്രമണം നടത്തിയത്. മൂന്ന് ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിക്കുകയും, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (ഇപ്പോൾ സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്) നിർമ്മാണ മേഖലയിൽ ചെറിയ തീപിടിത്തം ഉണ്ടാകുകയും ചെയ്തു. മൂന്ന് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow