കുവൈറ്റ് റിഫൈനറി തീപിടുത്തം; മരിച്ചത് മലയാളി.

May 4, 2025 - 09:46
 0
കുവൈറ്റ് റിഫൈനറി തീപിടുത്തം; മരിച്ചത് മലയാളി.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൽഫറൈസേഷൻ യൂണിറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ചത് പ്രവാസി മലയാളി, മലപ്പുറം ബി.പി. അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യൻ മകൻ പ്രകാശൻ(50)ആണ് മരിച്ചത്. തീപിടുത്തത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി കമ്പനി അറിയിച്ചു. ഏതാനും ദിവസം മുൻപാണ് ഭാര്യയും മകളും കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) യുടെ കീഴിലുള്ള കോൺട്രാക്ടിംഗ് കമ്പനിയിലാണ് പ്രകാശൻ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow