സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു.

May 14, 2025 - 17:01
 0
സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു.

അബുദാബി: സിറിയയുടെ വികസനത്തിനും, സമൃദ്ധിക്കും പിന്തുണ നൽകുന്നതിനുള്ള സുപ്രധാന നടപടിയായി കണക്കാക്കി, സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വാഗതം ചെയ്തു.

സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും, അചഞ്ചലമായ പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ തീരുമാനം സാമ്പത്തിക വീണ്ടെടുക്കലിനും പുനർനിർമ്മാണ ഘട്ടത്തിനും സഹായകമാകുമെന്നും, ഇത് സഹോദര സിറിയൻ ജനതയ്ക്ക് വികസനവും സ്ഥിരതയും കൈവരിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

കൂടാതെ, സുരക്ഷ, സമാധാനപരമായ സഹവർത്തിത്വം, വികസനം എന്നിവയ്ക്കായുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിൽ യുഎഇയുടെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ചു വിക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow