ചോദ്യ പേപ്പർ ചോർച്ച; വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും, അധ്യാപകനും തടവ് ശിക്ഷ.
കുവൈറ്റ് സിറ്റി: ഹൈസ്കൂൾ പരീക്ഷ ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ വഴി ചോർത്തിയതിന് മൂന്ന് കുവൈറ്റ് പൗരന്മാർക്ക് മൂന്ന് വർഷം കഠിനതടവ് ശിക്ഷ വിധിച്ച കീഴ് കോടതിയുടെ വിധി മിസ്ഡിമെനർ അപ്പീൽ കോടതി ശരിവെച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിങ് പ്രസ്സിന്റെ മുൻ മേധാവി, ഒരു വനിതാ ജീവനക്കാരി, ഒരു അധ്യാപിക എന്നിവർ പ്രതികളിൽ ഉൾപ്പെടുന്നു. വിശദമായ അന്വേഷണത്തിനുശേഷം രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയതിന് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ കുറ്റം ചുമത്തി. ചോർന്ന പരീക്ഷകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ ആഭ്യന്തര വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ അധികാരികൾ നിരവധി വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരുന്നു. ചിലർ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ, മറ്റു ചിലർ സംസ്ഥാന രഹസ്യങ്ങൾ ചോർത്തൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ടു. ചോർന്ന പരീക്ഷ പേപ്പറുകൾ വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ വഴി വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നതിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഇടനിലക്കാർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
What's Your Reaction?