ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചുവീണു; വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും പരിക്ക്
കാസർകോട്: ട്രെയിൻ കടന്നു പോകുന്നതിനിടെ ഉണ്ടായ കാറ്റടിയിൽ വീണ് വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും ഗുരുതര പരിക്ക്. കാസർകോട് അടുക്കത്ത് ബയലിലെ നബീസ (52), പേരക്കുട്ടി മറിയം നവാൽ (5) എന്നിവരെയാണ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകുന്നേരം മൊഗ്രാലിലായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് കുമ്പള പൊലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ, റെയിൽവേ പാളത്തിനരികിൽ വീണ നിലയിൽ പരിക്കേറ്റവരെ കണ്ടെത്തുകയായിരുന്നു.
മൊഗ്രാലിലെ ഒരു മരണവീട്ടിൽ പോയി മടങ്ങുന്നതിനിടയിലാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?