ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; യുവാവ് ജീവനൊടുക്കി

Jan 18, 2026 - 14:23
 0
ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരത്തെത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി. രണ്ടു ദിവസം മുമ്പ് ഒരു യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പയ്യന്നൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് ബസ്സിൽ വച്ച് യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പറയുന്നത്. വ്യക്തിഹത്യ ചെയ്തുവെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. വസ്ത്ര സ്ഥാപനത്തിലെ സെയിൽസ്മാനാണ് ദീപക്.

What's Your Reaction?

like

dislike

love

funny

angry

sad

wow