ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

Mar 4, 2026 - 11:49
 0
ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

നീലേശ്വരം: ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോറിക്ഷ ഇടിച്ച് സിഐടിയു നേതാവായ ഡ്രൈവർ മരിച്ചു. നീലേശ്വരം മാർക്കറ്റ് ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും കൊട്രച്ചാൽ സ്വദേശിയുമായ ഗോപാലനാ(60)ണ് മരിച്ചത്. ഓട്ടോതൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ കമ്മിറ്റി അംഗമാണ്. ബുധനാഴ്ച രാവിലെ നീലേശ്വരം പേരോൽ മിൽമ ഷോപ്പിന് സമീപമാണ് അപകടം. ഭാര്യ ഉൾപ്പെടെയുള്ള നാലു മത്സ്യ വില്പനക്കാരുമായി ചോയ്യംങ്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഗോപാലൻ. പേരോലിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഓട്ടോ നിയന്ത്രണം വിടുകയും റോഡ് അരികിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയുമായിരുന്നുവത്രെ. സ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ ഗോപാലനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രമതി. മക്കൾ: അശ്വതി, ഗീതു.

What's Your Reaction?

like

dislike

love

funny

angry

sad

wow