കമ്പല്ലൂരിൽ ഓട്ടോ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു
ചിറ്റാരിക്കാൽ: നിയന്ത്രണം വിട്ട ഓട്ടോ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ സോമരാജന്റെ മകൻ പി.എസ്. സജേഷ് (35) ആണ് മരിച്ചത്.
കമ്പല്ലൂർ അമ്പയച്ചാലിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. റോഡിൽ നിന്ന് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്പയച്ചാലിലെ നാഷണൽ ബോർവെൽ ഉടമയാണ് മരിച്ച സജേഷ്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.
What's Your Reaction?