ബോവിക്കാനത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aug 20, 2026 - 09:11
Aug 20, 2026 - 09:14
 0
ബോവിക്കാനത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ബോവിക്കാനം മാസ്തിക്കുണ്ടിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഗാളിമുഖം ഗോളിത്തടിപുതിയ വളപ്പിലെ ഷമ്മാസ് അബ്ദുള്ള (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം.

കുണിൽ സ്കൂളിന്റെ ബസും ഷമ്മാസ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ സ്ഥലത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്ടെ ജ്യൂസ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഷമ്മാസ്. രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ബൈക്കിൽ ഗാളിമുഖത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഷാഫി–ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തിമ. സഹോദരങ്ങൾ: സിൻസാദ്, സൈമ, സഫ, കദീജ.

What's Your Reaction?

like

dislike

love

funny

angry

sad

wow