ബേക്കലിൽ കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
ബേക്കൽ: ബേക്കൽ കടലിൽ കുളിക്കാനിറങ്ങി തിരമാലയിൽപ്പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. ബേക്കൽ ബീച്ച് കാണാനെത്തിയ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ ഇന്നലെ വൈകുന്നേരമാണ് കടലിൽ കാണാതായത്.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ചീരം ചിറ വാഴപ്പള്ളി ബാലുവിൻ്റെ മകൻ അംഗിത്(20), പത്താംമുക്ക് ചിങ്ങവനം സ്വദേശി എബ്രഹാമിൻ്റെ മകൻ അപ്പു ടി എബ്രഹാം(20) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ആറര മണിക്കൂറിൽ ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർത്ഥി സംഘത്തിൽ രണ്ടു തവണയാണ് ശക്തമായ തിരമാലയിൽ പെട്ട് കാണാതായത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും രാത്രി വൈകിയേറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയോടെയാണ് അപ്പുവിൻ്റെ മൃതദേഹം ചിത്താരിപ്പുഴയുടെ അഴിമുഖത്തും, അങ്കിതിൻ്റേത് മുട്ടും തല അഴിമുഖത്തും കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?