കാസർകോട് പ്രസ്സ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കാസർകോട്: കാസർകോട് പ്രസ്സ് ക്ലബ് പ്രസിഡന്റായി സിജു കണ്ണനെയും (കൈരളി ന്യൂസ്) സെക്രട്ടറിയായി പ്രദീപ് നാരായണനെയും (24 ന്യൂസ്) തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: ഷഫീഖ് നസറുല്ല (മീഡിയ വൺ) വൈസ് പ്രസിഡന്റ്, പുരുഷോത്തം പെർള (വിജയവാണി) ജോയിന്റ് സെക്രട്ടറി, എം. ഷാജി (ദേശാഭിമാനി) ട്രഷറർ.
എക്സിക്യൂട്ടീവ് അംഗങ്ങളായി രമേശൻ പിലിക്കോട് (സിറാജ്), രഞ്ജിത്ത് മന്നിപ്പാടി (റിപ്പോർട്ടർ ടി.വി.), കെ. വേണുഗോപാല (പ്രജാവാണി), ഷൈജു പിലാത്തറ (കൈരളി ന്യൂസ്) എന്നിവരെയും തിരഞ്ഞെടുത്തു.
വരണാധികാരികളായ നാരായണൻ കരിച്ചേരിയും കെ.സി. സന്ദീപും തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
What's Your Reaction?