ഉത്തരമലബാർ ജലോത്സവം നവംബർ 14ന്; സംഘാടകസമിതി രൂപീകരിച്ചു

Oct 24, 2026 - 09:58
 0
ഉത്തരമലബാർ ജലോത്സവം നവംബർ 14ന്; സംഘാടകസമിതി രൂപീകരിച്ചു

നീലേശ്വരം: മഹാത്മാ ഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാർ ജലോത്സവം നവംബർ 14ന് നടത്താൻ സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ്, നീലേശ്വരം നഗരസഭ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെർമിനലിലാണ് ജലോത്സവം സംഘടിപ്പിക്കുക.

നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പാനൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ അവതരിപ്പിച്ചു.

ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, നീലേശ്വരം നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീഷ്, നഗരസഭാ കൗൺസിലർമാരായ ഇ. ഷജീർ, സൗദ, ചെറുവത്തൂർ പഞ്ചായത്ത് അംഗം കെ. രജനി, വള്ളംകളി അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, നീലേശ്വരം സി.ഐ. കെ. പ്രശാന്ത്, ഫയർഫോഴ്‌സ് ഓഫീസർ ഗണേശൻ, സേതു ബങ്കളം, ടി. രാജൻ എന്നിവർ സംസാരിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ സ്വാഗതവും വള്ളംകളി അസോസിയേഷൻ സെക്രട്ടറി ടി.വി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow