ഓണം സ്പെഷ്യൽ ഡ്രൈവിൽ 2.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
കാസർകോട്: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. നെക്രാജെ കരിങ്ങേപള്ളം സ്വദേശിയായ കെ. മുഹമ്മദ് ഹനീഫയെയാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതിയുടെ വീടിന് മുൻവശത്തെ റോഡരികിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ 2.06 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ.വി. രഞ്ജിത്ത്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി. റീന, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, പ്രശാന്ത് കുമാർ എന്നിവരും പങ്കെടുത്തു. ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ. ജിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഇ.കെ. ബിജോയ്, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ ആൾവ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ജിതിൻ, കെ.ആർ. പ്രജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാന്തി കൃഷ്ണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?