ആധാരം എഴുത്തു തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ കൺവെൻഷൻ നീലേശ്വരത്ത്
നീലേശ്വരം: ആധാരം എഴുത്തു തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ കൺവെൻഷൻ ഈ മാസം14-ന് നീലേശ്വരം ജനത കലാസമിതിയിൽ വെച്ച് നടക്കും. രാവിലെ 11:30-ന് നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി വി രതീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റും മുൻ എം എൽ എ യുമായ അഡ്വ: വി സത്യൻ, വൈസ് പ്രസിഡന്റ് രാജു ഡേവിഡ്, ട്രഷറർ തിരുവല്ലം മധു തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഈ മാസം 12-ന് നടക്കുന്ന ദേശീയ പണിമുടക്കിൽ സംഘടന സജീവമായി പങ്കാളികളാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി രജിസ്‌ട്രേഷൻ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാം. കൺവെൻഷന്റെ മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ശിവൻ ബങ്കളം, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി കെ സുകുമാരൻ, ജില്ലാ പ്രസിഡന്റ് ടി വി രതീഷ്, ട്രഷറർ അനിൽ കുമാർ തീർത്ഥങ്കര എന്നിവർ സംബന്ധിച്ചു.
What's Your Reaction?