സ്വിഫ്റ്റ് കാറിൽ കടത്തിയ 50 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

Feb 10, 2026 - 08:33
 0
സ്വിഫ്റ്റ് കാറിൽ കടത്തിയ 50 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎം എ യുമായി യുവാവ് അറസ്റ്റിൽ. കല്ലക്കട്ട സ്വദേശിയും ബേള കൊല്ലങ്കാനയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖി(39)നെയാണ് കാസർഗോഡ് ടൗൺ എസ്ഐ സി ആർ മൗഷ്മിയും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം കാസർകോട് ഗവൺമെന്റ് കോളേജിനു മുന്നിൽ വിദ്യാനഗറിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. സർവീസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഈ സമയത്ത് കാസർകോട് ടൗൺ ഭാഗത്ത് നിന്നും എത്തിയ ഷിഫ്റ്റ് കാറിന് എസ്ഐ കാണിച്ചു. വേഗത കുറച്ച ശേഷം പെട്ടെന്ന് വേഗത കൂട്ടിയ കാർ മുന്നോട്ടു കുതിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നി കാറിനെ പിന്തുടർന്ന പോലീസ് വാഹനം കാറിനു കുറുകെയിട്ടാണ് തടഞ്ഞു നിർത്തിയത്. വിശദമായ പരിശോധനയിൽ ഡ്രൈവിംഗ് സീറ്റിന്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ മുൻ സീറ്റിൽ പ്രതിയുടെ ബന്ധുവായ ബാംഗ്ലൂർ സ്വദേശിയായ 23 കാരിയും, രണ്ടു കുട്ടികളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow