ട്രെയിനിൽനിന്ന് വീണ് 20കാരന് ദാരുണാന്ത്യം
ചന്തേര: ഉദിനൂർ നടക്കാവ് റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കല്ലേക്കാട് മേൽപ്പറമ്പിലെ ടി.എ. അബ്ദുൽ ഗഫൂറിന്റെ മകൻ ആദിൽ ഗഫൂർ (20) ആണ് മരിച്ചത്.
കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽനിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ആദിൽ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?