കോളിച്ചാലിൽ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എ.യുമായി മൂന്ന് പേർ കസ്റ്റഡിയിൽ
രാജപുരം: കോളിച്ചാൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ. പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
കെ.എൽ. 14 എ.ജി. 6083 നമ്പർ മാരുതി എസ്-പ്രസ്സോ കാറിലാണ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ചത്. രാജപുരം പോലീസ്, അമ്പലത്തറ പോലീസ്, തൂഫാൻ സ്പെഷ്യൽ ടീം, തഹസിൽദാർ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കോളിച്ചാൽ പാലത്തിന് സമീപം വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അമ്പലത്തറ പോലീസിന്റെ നേതൃത്വത്തിലായിരുന്നു വാഹനവും മയക്കുമരുന്നും പിടികൂടിയത്. തുടർന്ന് രാജപുരം പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?