ചന്തേര എംഡിഎംഎ കേസ്: യുപിയിൽ നിന്ന് ഐവറി കോസ്റ്റ് സ്വദേശിയെ പിടികൂടി

Sep 30, 2026 - 19:28
Sep 30, 2026 - 19:30
 0
ചന്തേര എംഡിഎംഎ കേസ്: യുപിയിൽ നിന്ന് ഐവറി കോസ്റ്റ് സ്വദേശിയെ പിടികൂടി

ചന്തേര: കാലിക്കടവിൽ നിന്ന് 139.29 ഗ്രാം പിടികൂടിയ കേസിൽ ഒരു വിദേശ പൗരനെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ഓഫ് കോട്ട് ഡി ഐവറിയിൽ നിന്നുള്ള ജീൻ പിയറി സെറി എന്ന സാമുവൽ ഒസ്ലാനെയാണ് ഉത്തര് പ്രദേശിലെ നോയ്ഡയിൽ നിന്ന് പിടികൂടിയത്.

കേസിൽ അന്തർസംസ്ഥാന ലഹരിമരുന്ന് ശൃംഖലയുമായി നേരിട്ട് ബന്ധമുള്ള ഘാന സ്വദേശി വിക്ടർ ദസാബ, പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ നരേന്ദ്രപുട്ട് സ്വദേശിനിയായ റിയാ ഖാൻ എന്ന സാത്തി ഷെയ്ഖ് (31) എന്നിവരെയും അന്വേഷണസംഘം മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒരാളുടെ എണ്ണം എട്ടായി.

മുമ്പ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഒളിവിൽ കഴിഞ്ഞിരുന്ന വിദേശ പൗരനെ നോയ്ഡയിൽ നിന്ന് കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് ചന്തേരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓഗസ്റ്റ് ഒമ്പതിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് എൻഡിപിഎസ് ആക്ടിലെ 22(സി) വകുപ്പ് പ്രകാരം എഫ്.ഐ.ആർ. നമ്പർ 442/26 ആയി കേസ് രജിസ്റ്റർ ചെയ്തത്. കേസിൻ്റെ തുടരന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ 17 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

മയക്കുമരുന്ന് ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. മുമ്പ് അറസ്റ്റിലായവർ:

അബ്ദുൽ സലാം പി.എ. (27), വെസ്റ്റ് വെങ്ങോള, പൂമല, എറണാകുളം, മുഹമ്മദ് ഹുസൈൻ കെ.എച്ച്. (28), പൂമല, എറണാകുളം, അബ്ബാസ് പി.എ. (50), പൂമല ക്രഷർ, എറണാകുളം, സൈനുലാബിദീൻ ഇ.എസ്. (42), ഏലഞ്ചിക്കൽ ഹൗസ്, വലിയകുളം, പെരുമ്പാവൂർ, മുഹമ്മദ് സാബിർ കെ. (33), പാറപ്പള്ളി, ബേളൂർ.

What's Your Reaction?

like

dislike

love

funny

angry

sad

wow