കോഴിക്കോട്ടെ ഉയർന്ന ഹജ്ജ് യാത്രാനിരക്ക്; കേന്ദ്രമന്ത്രിയുമായി ഹജ്ജ് കമ്മിറ്റി മെയർമാൻ ചർച്ച നടത്തി.

കണ്ണൂർ, കൊച്ചി,വിമാനത്താവളങ്ങളിൽ നിന്നുമുള്ള നിരക്കിനേക്കാൾ 40,000 രൂപയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അധികമായി ഈടാക്കുന്നത്.

Jan 14, 2025 - 09:35
 0
കോഴിക്കോട്ടെ ഉയർന്ന ഹജ്ജ് യാത്രാനിരക്ക്; കേന്ദ്രമന്ത്രിയുമായി ഹജ്ജ് കമ്മിറ്റി മെയർമാൻ ചർച്ച നടത്തി.

ഉയർന്ന യാത്രാനിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹ മന്ത്രി 

ജോർജ് കുര്യനുമായി കോഴിക്കോട് ഗവർമെന്റ് ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.

 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർത്ഥാടകരിൽ നിന്ന് വിമാനയാത്ര ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്.

 ഭൂരിപക്ഷം തീർത്ഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവർ ആയതിനാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്.

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരൂ കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിന്നായി ഒരുങ്ങുക.

 ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംപാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ വലിയ തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവും ആണ്.

 കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ ആയ കരിപ്പൂർ, കണ്ണൂർ, കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കുള്ള ആകാശപാതയിൽ വലിയ അന്തരമില്ലെന്നിരിക്കെ വിമാന ടിക്കറ്റ് നിരക്കിൽ കരിപ്പൂരിൽ മാത്രം 40,000 രൂപയോളം അമിതമായി ഈടാക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ടെൻഡറിൽ ശ്രമിക്കുന്നത്.

 ഇതിനെ അന്തിമ അംഗീകാരം നൽകുന്നതിന് മുമ്പ് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യവും കൂടിക്കാഴ്ചയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതു സംബന്ധമായ നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow