കൈതപ്പൊയിൽ സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകൾ ഡിജിറ്റലാക്കി മർകസ് ലോ കോളേജ് വിദ്യാർത്ഥികൾ

Jan 14, 2025 - 09:43
 0
കൈതപ്പൊയിൽ സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകൾ ഡിജിറ്റലാക്കി മർകസ് ലോ കോളേജ് വിദ്യാർത്ഥികൾ

നോളജ് സിറ്റി: മർകസ് ലോ കോളജ് എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കൈതപ്പൊയിൽ ഗവ. യു പി സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകൾ ഡിജിറ്റലൈസ് ചെയ്തു. ഡിസംബർ അവസാനവാരം കൈതപ്പൊയിൽ ഗവ. യു പി സ്‌കൂളിൽ വെച്ച് നടന്ന സപ്തദിന എൻഎസ്എസ് ക്യാമ്പിൻ്റെ ഉപഹാരമായാണ് 'ഇഗ്യാൻ അഭയ' എന്ന പേരിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. പദ്ധതിയുടെ സമർപ്പണ ഉദ്ഘാടനം മർകസ് ലോ കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള നിർവഹിച്ചു. സ്‌കൂൾ പി ടി ഇ പ്രസിഡണ്ട് സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ലോ കോളേജ് ജോയിൻ്റ് ഡോ. സി അബ്ദുൾ സമദ്, ഷമീർ സഖാഫി മപ്രം, അമൃതശ്രീ, യു പി സ്‌കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാൻ, ഹാരിസ് മഹ്ബൂബി എന്നിവർ സംബന്ധിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ അഹമ്മദ് സ്വാലിഹ് സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow