സി എസ് ആര്‍ ഫണ്ടിന്റെ മറവിലെ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
സി എസ് ആര്‍
ഫണ്ടിന്റെ മറവിലെ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. സി എസ് ആര്‍ ഫണ്ട് തട്ടിപ്പില്‍ കേസില്‍ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചും കോണ്‍ഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നു. സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും
സിഎസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ 1000 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലിസ് നിഗമനം.പെരുമ്പാവൂര്‍ കേന്ദ്രികരിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹികളായിട്ടുള്ള സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്.
വിവിധ കമ്പനികളുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പകുതി വിലയ്ക്ക് എത്തിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ ചിലര്‍ക്ക് ആവശ്യവസ്തുക്കള്‍ ലഭ്യമാവുകയും ചെയ്തു.
എറണാകുളം ജില്ലയില്‍ നിന്ന് മാത്രം 700 കോടി തട്ടിയെടുത്തതായാണ് നിഗമനം. പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉടന്‍തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെക്കും. അന്വേഷണത്തിന്റെ ഭാഗമായി സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് കോണ്‍ഗ്രസ് ബിജെപി നേതാക്കളുമായുള്ള ബന്ധം വ്യക്തമായിരുന്നു. അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
What's Your Reaction?