വാനിന്റെ ഗ്ലാസ് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിൽ
മഞ്ചേശ്വരം: ഉപ്പള ടൗണിൽ വാനിന്റെ ക്ലാസ് തകർത്ത് 50 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരനെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് ഡിണ്ടികൽ മെയിൻ റോഡ് റാംജി നഗറിലെ അറുമുഖൻ എന്ന കിട്ടു(55) നെയാണ് മഞ്ചേശ്വരം പോലീസ് ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.
കൂട്ട് പ്രതികളായ മുത്തുകുമാർ, കാർ വരൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 മാർച്ച് 27ന് ഉച്ചക്ക് 2 മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഉപ്പള ടൗണിലുള്ള ആക്സിസ് ബാങ്കിന്റെ എടിഎമ്മിന് മുൻവശം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന സെക്യുയർ വാല്യൂ എന്ന കമ്പനിയുടെ വാനിന്റെ ഗ്ലാസ് തകർത്തു അരക്കോടി രൂപ സൂക്ഷിച്ചിരുന്ന ബാഗ് കൊള്ളയടിച്ചു എന്നാണ് കേസ്.
സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മഞ്ചേശ്വരം എസ്ഐ ദിനേശ് രാജൻ, പോലീസുകാരായ ദിനേശ്, ചന്ദ്രകാന്ത, സന്ദീപ് എന്നിവരാങ്ങിയ പോലീസ് സംഘമാണ് അറുമുഖനെ അറസ്റ്റ് ചെയ്തത്.
What's Your Reaction?