ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മധ്യവയസ്കനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Sep 13, 2026 - 08:17
 0
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മധ്യവയസ്കനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചെറുപുഴ: പുളിങ്ങോത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മധ്യവയസ്കനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാക്കുഴി ജോസ്കുട്ടി (60) ആണ് മരിച്ചത്.

തലയ്ക്ക് ചെങ്കല്ലുകൊണ്ട് അടിയേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് വാഴക്കുണ്ടം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ജോസ്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow