ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ് കോഴ്‌സ് പൂർത്തീകരിച്ച പ്രഥമ ബാച്ച് പുറത്തിറങ്ങി.

Oct 9, 2025 - 19:14
 0
ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ് കോഴ്‌സ് പൂർത്തീകരിച്ച പ്രഥമ ബാച്ച് പുറത്തിറങ്ങി.

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ഹോട്ടൽ ഫെസിനിൽ നടന്ന ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ് കോഴ്‌സ് പൂർണ്ണമാക്കിയ വിദ്യാർത്ഥികൾ പുറത്തിറങ്ങി. യേനപ്പൊയ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ നടന്ന കോഴ്‌സുകളിലെ ആദ്യ ബാച്ചാണ് ഇന്നലെ നടന്ന 'ഫെസ് ഓറ' ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. ബി ബി എ ഹോസ്പിറ്റാലിറ്റി, എവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സുകൾ പൂർണമാക്കിയവരാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ഫെസ് ഇൻ മാനേജിംഗ് ചടങ്ങ് എം കെ ഷൗക്കത്ത് അലിയുടെ അധ്യക്ഷതയിൽ നടന്ന കോഴിക്കോട് ജില്ലാ അസിസ്റ്റൻ്റ് കലക്ടർ ഡോ. മോഹനപ്രിയ ഐ എസ് ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി മാനേജിംഗ് ഡോ. മുഹമ്മദ് അബ്ദുല് ഹക്കീം അസ്ഹരി ബിരുദദാന പ്രഭാഷണവും സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യ പ്രഭാഷണവും നടത്തി. സി എ ഒ അഡ്വ. തൻവീർ ഉമർ, യെനപ്പോയ യൂണിവേഴ്സിറ്റി എച്ച് ഒ ഡി മെർവിൻ ജൈസൺ വാസ്, നോളജ് സിറ്റി അക്കാഡമിക് ഡോ. സയ്യിദ് നിസാം റഹ്മാൻ, ഫെസ് ഇൻസ്റ്റിറ്റൻ്റ്‌മാരായ മുഹമ്മദ് സർഫ്രാസ്, മുഹമ്മദ് റിയാസ്, സഫ് വാൻ എൻ ടി, കൺസൾട്ടൻ്റ് മുഹമ്മദ് ഫസൽ ഒ, മർകസ്‌ട്രേറ്റർമാരായ മുഹമ്മദ് ഉനൈസ്, റഷീദ് സഖാഫി, ഷമീം കെ, അലിക്കുഞ്ഞി ദാരിമി, ഡോ. യു കെ മുഹമ്മദ് ഷെരീഫ്, ഹബീബ് റഹ്മാൻ, സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow