ബാങ്കിൽ മുക്കുപണ്ടം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
നീലേശ്വരം: സ്വർണ്ണമെന്ന വ്യാജേന ബാങ്കിൽ മുക്ക് വളകൾ പണയം വെക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കരിപ്പൂർ തങ്കയത്തെ കെ പി മുഹമ്മദ് ഹബീബി(42) നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിക്കു വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. ഒളവറയിലുള്ള തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ശാഖയിലാണ് ഇയാൾ നാല് മുക്ക് വളകൾ പണയം വെച്ച് തട്ടിപ്പിന് ശ്രമം നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു പ്രതി ബാങ്കിലെത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ബാങ്ക് മാനേജർ കെ.എസ് സജിതയുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു.
What's Your Reaction?