വെള്ളരിക്കുണ്ട്, പരപ്പ മേഖലകളിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണം; കെ ജി ഒ എ

Feb 3, 2026 - 11:13
 0
വെള്ളരിക്കുണ്ട്, പരപ്പ മേഖലകളിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണം; കെ ജി ഒ എ

​പരപ്പ: താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായ സാഹചര്യത്തിൽ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും യാത്രാക്ലേശം പരിഹരിക്കാൻ മേഖലയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് പി വി ആർജിത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ: കാർത്തികേയൻ പി പ്രവർത്തന റിപ്പോർട്ടും, ബിജു പി എസ് രക്തസാക്ഷി പ്രമേയവും, മനോജ് കുമാർ കെ എൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ജയപ്രകാശൻ കെ, ഏരിയാ ട്രഷറർ വി സുനിൽകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ഡോ: പി കാർത്തികേയൻ(പ്രസി:), മനോജ് കുമാർ കെ എൻ(സെക്രട്ടറി), ഡോ: നിർമല പ്രതാപ് പി(വൈ: പ്രസി:) ​ബിജു പി എസ്(ജോ: സിക്രട്ടറി), കമ്മിറ്റി അംഗങ്ങളായി ദുർഗേഷ്, ഡോ: ഉഷ സി, രാജശ്രീ സി ടി എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow