അഞ്ചാമത് പാട്ടുപെട്ടി പുരസ്ക്കാരം പവി കൃഷ്ണയ്ക്കു സമ്മാനിച്ചു

Mar 19, 2026 - 12:25
 0
അഞ്ചാമത് പാട്ടുപെട്ടി പുരസ്ക്കാരം പവി കൃഷ്ണയ്ക്കു സമ്മാനിച്ചു

കുണ്ടംകുഴി: സംഗീത-സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മയായ പാട്ടുപെട്ടിയുടെ പത്താം വാർഷികാമാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു. ജയരാജ് കുണ്ടംകുഴി അധ്യക്ഷനായി. അഞ്ചാമത് പാട്ടുപെട്ടി പുരസ്കാരം തിരുവനന്തപുരത്ത് പുല്ലാങ്കുഴൽ വാദകനായി പ്രവർത്തിക്കുന്ന കുണ്ടംകുഴി സ്വദേശി പവികൃഷ്ണനു സമ്മാനിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശങ്കരൻ എമ്പ്രാന്തിരി കുറ്റിക്കോൽ, കെ രാഘവൻ നായർ ചൊട്ട, അമ്പു പണിക്കർ വാവടുക്കം, പെർളടുക്കം മണിയറം കൊത്തിയിലെ സി അമ്പു, രഘു പണിക്കർ പെരിയ, സുജാത തോരോത്ത്, പി ഇന്ദിരക്കുട്ടി, കെ വി കൃഷ്ണൻ കുറ്റിക്കോൽ, രാകേഷ് കൂട്ടപ്പുന്ന, എ പി നിഷ, പി പ്രശാന്ത് കുമാർ പയറ്റിയാൽ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജി രാജേഷ് ബാബു മുഖ്യാതിഥിയായി. പങ്കജാക്ഷൻ തോരോത്ത്, വിനോദ് ചാലത്തൂർ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow