സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ കെട്ടിട നിർമ്മാണ മേസ്തിരി മരിച്ചു
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമ്മാണ മേസ്തിരി മരിച്ചു. പുല്ലൂർ മധുരക്കാട് ശാസ്താംകോട്ട അമ്പലത്തിന് സമീപം താമസിക്കുന്ന നാരായണൻ–ബാലാമണി ദമ്പതികളുടെ മകൻ പി. ജയേഷ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ പുല്ലൂർ തട്ടുമ്മൽ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ജയേഷ് സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു.
മൃതശരീരം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ധന്യ. മക്കൾ: ആദ്യലക്ഷ്മി, ആദ്യ മാധവ് (വിദ്യാർത്ഥികൾ). സഹോദരൻ: വിജേഷ് (ഓട്ടോ ഡ്രൈവർ).
What's Your Reaction?