പാലത്തിൽ സ്ഥാപിച്ച കേബിൾ മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

രണ്ടാഴ്ച മുമ്പ് മടിക്കൈ മുണ്ടോട്ടും പാലത്തിനു മുകളിലുള്ള കേബിൾ മോഷണം നടന്നതായി നാട്ടുകാർ ആരോപിച്ചു

Oct 2, 2026 - 11:44
 0
പാലത്തിൽ സ്ഥാപിച്ച കേബിൾ മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ചിറ്റാരിക്കാൽ: പാലത്തിൽ സ്ഥാപിച്ച കേബിൾ മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ ശഹീദുൽ ഇസ്ലാം (39), അമറുൽ ഇസ്ലാം (30) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മൂന്നാമനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ഇന്ന് പുലർച്ചെ ഒന്നരയോടെ ഭീമനടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച പിക്കപ്പ് വാനും കേബിൾ മുറിക്കാൻ ഉപയോഗിച്ച ചുറ്റിക, ഉളി, ആക്സോ ബ്ലേഡ് എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇത്തരത്തിൽ രണ്ടാഴ്ച മുമ്പ് മടിക്കൈ മുണ്ടോട്ടും കേബിൾ മോഷണം നടന്നതായി നാട്ടുകാർ ആരോപിച്ചു. മുണ്ടോട്ട് പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന ബി.എസ്.എൻ.എല്ലിന്റെ വിലപിടിപ്പുള്ള കേബിൾ ജി.ഐ. പൈപ്പിന്റെ ജോയിന്റ് ഇളകിയ ഭാഗത്തുനിന്ന് ഏകദേശം അഞ്ച് മീറ്റർ നീളത്തിൽ മുറിച്ചുകൊണ്ടുപോയിരുന്നു. വിവരം നാട്ടുകാർ അധികൃതരെ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികളെക്കുറിച്ച് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow