സൂര്യാഘാതം; വിദ്യാർത്ഥിക്ക് പൊള്ളലേറ്റു
കാഞ്ഞങ്ങാട്: സൂര്യാഘാതമേറ്റ് പൊള്ളലേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ സ്കൂളിനടുത്ത് താമസിക്കുന്ന പാണത്തൂർ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് ജുബൈറി(14)നാണ് സൂര്യാഘാതം മൂലം പൊള്ളലേറ്റത്. ഇഖ്ബാൽ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റ് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
What's Your Reaction?