വീടിന്റെ ടെറസിൽ നിന്നും വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
കാഞ്ഞങ്ങാട്: വീടിൻ്റെ ടെറസിൽ നിന്നും മാവിൻ കൊമ്പ് മുറിക്കുന്നതിനിടെ താഴെ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അതിഞ്ഞാൽ തെക്കെപുറത്തെ കമ്മാടത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ പി അബ്ദുൾ ഹക്കീ(57) ആണ് മരിച്ചത്. മാർച്ച് 24ന് രാവിലെ പത്തരയോടെയാണ് വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നും മാവിൻ കൊമ്പു മുറിക്കുമ്പോൾ അബ്ദുൾ ഹക്കിം താഴേക്ക് വീണത്. മംഗലാപുരം കെഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. ഭാര്യ: ഷംനത്ത്. മക്കൾ: ഹാഷിർ, ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, കുഞ്ഞഹമ്മദ് സലാം, ഡോ. അബ്ദുൾ റഹ്മാൻ പരേതനായ ഹംസ.
What's Your Reaction?